
മസ്‌ക്കറ്റ്: മസ്‌കറ്റ് – ദുബായ് പാതയില്‍ മുവാസലാത് സര്‍വീസ് പുനഃരാരംഭിച്ചു.ദുബായില്‍ ഉണ്ടായ ബസ് അപകടത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതാണ് പുനഃരാരംഭിച്ചത്. ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ ബസപകടത്തില്‍ 17 പേരാണ് മരിച്ചത്. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എട്ട് മലയാളികള്‍ അടക്കം 12 ഇന്ത്യക്കാര്‍ മരിച്ചതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിരുന്നു. പെരുന്നാള്‍ ദിനാഘോഷ പരിപാടികള്‍ കഴിഞ്ഞ് മടങ്ങുന്നവരടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
Post Your Comments