Latest NewsIndia

ഹരിയാനയില്‍ ബാബ രാംദേവിന്റെ പതഞ്ജലി കോടികളുടെ ഭൂമി കയ്യേറിയെന്ന് കോണ്‍ഗ്രസ്

ഹരിയാണയിലെ ഫരീദാബാദിലെ ആരവല്ലി പ്രദേശത്ത് പതഞ്ജലി ഗ്രൂപ്പ് 400 ഏക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ്. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. കോട്ഗ്രാമിലാണ് യോഗ ഗുരു ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും അടങ്ങുന്ന പതഞ്ജലി ഗ്രൂപ്പ് കോടികള്‍ വില വരുന്ന ഭൂമികയ്യേറ്റം നടത്തിയതെന്നും ഖേര ആരോപിച്ചു.

പ്രവീണ്‍ കുമാര്‍ ശര്‍മ എന്നയാളാണ് ഗ്രാമീണരില്‍നിന്ന് 400 ഏക്കര്‍ സ്ഥലം എടുത്തത്. ആരവല്ലി പര്‍വതത്തിന് കീഴിലാണ് ഈ സ്ഥലം വരുന്നത്. വനവത്കരണത്തിനുള്ള ഈ ഭൂമി കൃഷിക്കോ മറ്റേതെങ്കിലും ലക്ഷ്യത്തിനോ ഉപയോഗിക്കാനാവില്ലെന്നും ഖേര പറഞ്ഞു. പ്രവീണ്‍ കുമാര്‍ ശര്‍മയുടെ പേരിലുള്ള ഹെര്‍ബോ വേഡ് ഗ്രാം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നിയന്ത്രിക്കുന്നത് ആചാര്യ ബാലകൃഷ്ണ ആണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

2017-17 ലെ രേഖകള്‍ പ്രകാരം ഹെര്‍ബോ വേദ് ഗ്രാം പതഞ്ജലിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും 2017-18 ല്‍ 99 ശതമാനം ഓഹരികള്‍ ആചാര്യ ബാലകൃഷ്ണയിലേയ്ക്ക് കൈമാറിയതായും ഖേര ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ ആര്‍ക്കും ഭൂമി വില്‍ക്കാനോ വാങ്ങാനോ കഴിയില്ലെന്നും ഇത് വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതാണെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാമെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹരിയാന മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button