തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇടിമിന്നലിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശാം. ബുധനാഴ്ച വരെ മഴ ശക്തമായി തുടരും. കടൽ പ്രക്ഷുബ്ധമായതിനാൽ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന ജാഗ്രതാ നിര്‍ദ്ദേശവും കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും 11 ന് എറണാകുളം, തൃശൂർ, മലപ്പുറം, എന്നീ ജില്ലകളിലും 12 ന് എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
Post Your Comments