കോട്ടയം: ഒന്നരവര്‍ഷമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍. ഒമ്പതു വയസുകാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ പീഡിപ്പിക്കുന്നു എന്നാണ് പരാതി. ഓട്ടോറിക്ഷ ഡ്രൈവറായ സെബിന്‍ (37) എന്നയാള്‍
സ്‌കൂളിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകും വഴി പീഡിപ്പികയായിരുന്നു.
മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ ഭീഷണിപ്പെടുത്തി കാണിച്ച ശേഷമാണ് പീഡിപ്പിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച പരാതിയില്‍ ഓപ്പറേഷന്‍ ഗുരുകുലം നോഡല്‍ ഓഫിസര്‍ ഡിവൈഎസ്പി ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
പെണ്‍കുട്ടി ഫോണ്‍ ഉപയോഗിക്കുന്നതില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ പുറത്തറിയുന്നത്. പേടികാരണം പെണ്‍കുട്ടി ഇതുവരെ ആരെയും വിവരങ്ങള്‍ അറിയിച്ചിരുന്നില്ല. സംഭവമറിഞ്ഞ മാതാപിതാക്കള്‍ വിവരം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും ഇയാളെ പോലീസ് അറസ്റ്റ് പചെയ്യുകയുമായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Post Your Comments