മുസഫര്‍പൂര്‍ : ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് 14 കുട്ടികള്‍ മരിച്ചു. 38 പേര് ചികിത്സ തേടി എത്തിയിട്ടുണ്ട്. വൈറല്‍ ബാധ സംബന്ധിച്ച് പരിശോധകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗബാധിതരില്‍ ഏറെയും താഴ്ന്ന സാമ്പത്തിക അവസ്ഥയിലുള്ളവരും 15 വയസിന് താഴെയുള്ള കുട്ടികളുമാണ്. രോഗം സംബന്ധിച്ച് ബോധവല്‍ക്കണം ആരംഭിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു.
വേനല്‍ക്കാലമായതോടെ ബീഹാറില്‍ പടര്ന്നുപടിച്ചിരിക്കുകയാണ് മസ്തിഷ്ക ജ്വരം. 38 പേരാണ് പല ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ 21 കുട്ടികള്‍ ശ്രീ കൃഷ്ണ മെമ്മോറിയല്‍ കോളജ് ആശുപത്രിയിലും 14 പേര് കെജ്രിവാള് ആശുപത്രിയിലുമാണ്. ഉയര്‍ന്ന പനിയും താഴ്ന്ന ബ്ലഡ് ഷുഗര്‍ ലെവലുമായാണ് പലരും എത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. വൈറല്‍ ബാധ സംബന്ധിച്ച് കൂടുതല്‍ പരിശോധകള്‍ തുടരുകയാണ്.
Post Your Comments