Latest NewsIndia

കനത്ത ഇടിമിന്നലിലും മഴയിലും പൊടിക്കാറ്റിലും ഉണ്ടായ അപകടം, മരണസംഖ്യ ഉയരുന്നു

മരങ്ങള്‍ കടപുഴകി വീണ് ദേശീയ പാതയില്‍ ദീര്‍ഘനേരം ഗതാഗത തടസ്സമുണ്ടാകുകയും ചെയ്തു.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കനത്ത ഇടിമിന്നലിലും മഴയിലും 26 പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകളും മതിലുകളും തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു.ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് നാശനഷ്ടങ്ങള്‍ ഏറെയുണ്ടായിരിക്കുന്നത്. ഇവിടെ മാത്രം ആറു പേര്‍ മരിച്ചു. മിന്നലേറ്റും മതില്‍ തകര്‍ന്നുമാണ് മരണങ്ങളേറെയും സംഭവിച്ചത്. 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് കനത്ത ഇടിമിന്നലോടെ മഴ ആരംഭിച്ചത്.

മരങ്ങള്‍ കടപുഴകി വീണ് ദേശീയ പാതയില്‍ ദീര്‍ഘനേരം ഗതാഗത തടസ്സമുണ്ടാകുകയും ചെയ്തു. മണ്‍വീടുകളില്‍ ഉറങ്ങിക്കിടന്ന ആള്‍ക്കാരാണ് മരിച്ചവരിലധികവും. കനത്ത ഇടിമിന്നലിലും മഴയിലും ചുവരുകള്‍ ഇടിഞ്ഞ് ഉറങ്ങിക്കിടക്കുന്നവരുടെ പുറത്തു വീഴുകയായിരുന്നു.മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. നഗരത്തില്‍ പല ഭാഗത്തും വൈദ്യുതി ബന്ധം തകരുകയും വാര്‍ത്താവിനിമയം താറുമാറാകുകയും ചെയ്തു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ദുരിതാശ്വാസ നടപടികള്‍ ത്വരിതപ്പെടുത്താനും അപകടത്തില്‍പെട്ടവര്‍ക്ക് അടിയന്തര സഹായമെത്തിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.കാറ്റില്‍ ദിശാസൂചികകളും പരസ്യബോര്‍ഡുകളും റോഡിലേയ്ക്ക് മറിഞ്ഞു വീണു.

വ്യാഴാഴ്ച വൈകിട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അടിക്കുകയും കാറ്റിന്റെ ശക്തിയില്‍ വീടുകളും മതിലുകളും തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button