കൊച്ചി: സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡേഴ്സിന് വേണ്ടിയുള്ള ആദ്യ പൊതു ടോയ്‌ലറ്റുമായി കൊച്ചി. കൊച്ചി കപ്പല്‍ശാലയുടെ സിഎസ്‌ആര്‍ പദ്ധതിയുടെ ഭാഗമായാണ് കണ്ടെയ്നറുകള്‍ ശൗചാലയമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എറണാകുളം എം ജി റോഡിലാണ് ആദ്യ ടോയലെറ്റ് തുറന്നത്. ‘വൃത്തിയും വെടിപ്പുമുള്ള പൊതു ശൗചാലയങ്ങള്‍’ എന്ന കൊച്ചി കപ്പല്‍ശാലയുടെ പദ്ധതിയുടെ ഭാഗമായാണ് കണ്ടെയ്നര്‍ ടോയലെറ്റുകള്‍ നിര്‍മ്മിക്കുന്നത്.
20 അടി വിസ്തീര്‍ണമുള്ള കണ്ടെയ്നറാണ് ടോയലെറ്റായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്സിനും പ്രത്യേകം ടോയലറ്റുകളും ഉണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്സിന് വേണ്ടി പ്രത്യേകം നിര്‍മ്മിക്കുന്ന ആദ്യ പൊതു ശൗചാലയം കൂടിയാണിത്.
Post Your Comments