റിയാദ് : മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ സമാധാന സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഭാഗമായാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.
സൗദി സൈക്ലിങ് ഫെഡറേഷനുമായി സഹകരിച്ചായിരുന്നു പരിപാടി. വിവിധ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരും സൗദി വിദ്യാര്‍ഥികളും ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു. അംബാസിഡര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
ആറ് കി.മീ റാലിയില്‍ അംബാസിഡറടക്കമുള്ള എംബസി ഉദ്യോഗസ്ഥരും ഭാഗമായി. സൗദി വിദ്യാര്‍ഥികളുടെ വന്‍സംഘം ഉള്‍പ്പെടുന്ന ജനകീയമായി പരിപാടിയായിരുന്നു. പരിപാടിയുടെ ഭാഗമായി നടത്തിയ സംഗമത്തില്‍ സൈക്ലിങ് ഫെഡറേഷന്, ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സംസാരിച്ചു. പരിപാടിയുമായി സഹകരിച്ചവര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ കൈമാറി. ഗാന്ധിയുടെ 150ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പരിപാടിക്ക് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ അതോറിറ്റി കൂടി സഹകരിച്ചതോടെ ജാതിമത, രാഷ്ട്ര ഭേദമന്യേ നന്മയും സമാധാന സന്ദേശവും പ്രചരിപ്പിക്കുന്നതായി മാറി സൈക്കിള്‍ റാലി.
Post Your Comments