മുംബൈ: മോഷണക്കേസിൽ പ്രശസ്ത ടിക് ടോക് താരം പിടിയിലായി. അഭിമന്യു ഗുപ്ത എന്ന കുര്‍ല സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്. ഇരുപത് പവൻ സ്വര്‍ണവും 4.75 ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണും മോഷണം പോയെന്ന ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിമന്യു പിടിയിലാകുന്നത്.
ജുഹുവിലുള്ള ദമ്പതികളുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതോടെയാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് അഭിമന്യുവിനെ പിടികൂടാനായത്. എന്നാൽ തൊണ്ടിമുതൽ പോലീസിന് കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
സ്വര്‍ണവും ഫോണും ഒരു സുഹൃത്തിന് നല്‍കിയതായാണ് അഭിമന്യു മൊഴി നൽകിയത്. അഞ്ച് കേസുകളിൽ പ്രതിയാണ് അഭിമന്യു. ടിക് ടോകില്‍ ഒമ്പത് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സെലിബ്രിറ്റിയാണ് അഭിമന്യു.
Post Your Comments