ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ്പാര്‍ട്ടി പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുകയാണ്. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ വണ്ടിയാണ് തോല്‍വിയേറ്റെടുത്ത് രാഹുല്‍ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ പാര്‍ട്ടിക്കകത്തു നിന്നും പുറത്ത് നിന്നും ഇതിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിലെ നിഷ്‌ക്രിയത്വം പാര്‍ട്ടിയെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി വീരപ്പമൊയ്ലി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് തോന്നുന്നെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് അതാകാം. പക്ഷെ പകരം ഒരാളെ കണ്ടെത്തിയാകണം രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയേണ്ടതെന്നും വീരപ്പമൊയ്‌ലി പറഞ്ഞു.
കോണ്‍ഗ്രസിലെ നിഷ്‌ക്രിയത്വം പാര്‍ട്ടിയെ തകര്‍ക്കുമെന്ന മുന്നറിയിപ്പും വീരപ്പമൊയ്ലി പാര്‍ട്ടിക്ക് നല്‍കുന്നുണ്ട്. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്കുണ്ട്. നേതൃത്വം വേണ്ട രീതിയില്‍ പാര്‍ട്ടിക്കകത്ത് ഇടപെടുന്നതില്‍ പരാജയപ്പെട്ടതിനാലാണ് കോണ്‍ഗ്രസിനകത്ത് ഇത്തരം കടുത്ത പ്രതിസന്ധികള്‍ ഉണ്ടായതെന്നും ഒരു ദേശിയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മൊയ്ലി വിമര്‍ശനമുന്നയിച്ചു. അതേസമയം രാജിവെക്കാതെ രാഹുല്‍ എല്ലാനേതാക്കളുടെയും രാജി വാങ്ങി സംഘടനയെ പുനഃസംഘടിപ്പിക്കുകയാണ് വേണ്ടതെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി അഭിപ്രായപ്പെട്ടത്.
Post Your Comments