ന്യൂഡല്‍ഹി: മാലിദ്വീപ് പ്രസിഡന്റിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ മാലിദ്വീപിലേക്ക് ക്ഷണിച്ചതിനാണ് പ്രസിഡന്റ് ഇബ്രാഹിം സൊളിയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇന്ന് വൈകുന്നേരമാണ് പ്രധാനമന്ത്രി മാലിദ്വീപിലേക്ക് പോകുക. പ്രധാനമന്ത്രിയായതിനു ശേഷം നരേന്ദ്രമോദി ആദ്യം സന്ദര്‍ശിക്കുന്നത് മാലിദ്വീപും ശ്രീലങ്കയുമാണ്. അയല്‍ക്കാര്‍ ആദ്യം എന്ന നയത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇവിടങ്ങളിൽ സന്ദർശനം നടത്തുന്നത്.
പ്രസിഡന്റ് മൂഹമ്മദ് സൊളിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മോദി മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. മാലി പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊളിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബറില്‍ മാലി ദ്വീപിലെത്തിയിരുന്നു. വിവിധ മേഖലകളില്‍ വികസന സഖ്യങ്ങള്‍ രൂപീകരിക്കുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് ഇരു നേതാക്കളും അന്ന് ചര്‍ച്ച നടത്തിയിരുന്നു.
Post Your Comments