KeralaLatest News

നിപ : സാംപിള്‍ പരിശോധന ഫലം ഇനി 40 മിനിറ്റില്‍ അറിയാം

കൊച്ചി: സംസ്ഥാനത്ത് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതോടെ എല്ലാകാര്യത്തിലും സജ്ജമായി തുടരുകയാണ് ആരോഗ്യവകുപ്പ്. നിപ രോഗം സംശയിക്കുന്നവരുടെ സാംപിള്‍ പരിശോധന ഫലം 40 മിനിറ്റില്‍ അറിയാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് എറണാകുളം മെഡിക്കല്‍ കോളേജിൽ.

നിപ പരിശോധന നടത്തുന്നതിനുള്ള പോയിന്റ് ഓഫ് കെയര്‍ ലാബ് സൗകര്യം പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെ (എന്‍ഐവി) സഹായത്തോടെ കളമശ്ശേരിയിലുള്ള മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ സജ്ജമാക്കി.

‘പോയിന്റ് ഓഫ് കെയര്‍’ എന്ന സംവിധാനം മെഡിക്കൽ കോളേജിന്റെ ലാബിൽ എത്തിയതോടെ സാംപിളുകള്‍ മെഡിക്കല്‍ ലാബുകളിലേക്ക് അയക്കുന്നത് ഒഴിവാക്കാം. രോഗിയെ എവിടെയാണോ പ്രവേശിപ്പിച്ചിട്ടുള്ളത് അവിടെ വച്ചു തന്നെ പരിശോധന നടത്താം എന്നതാണ് പ്രയോജനം. റിയല്‍ ടൈം പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി പിസിആര്‍) എന്ന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മെഷിനാണു ലാബില്‍ സജ്ജമാക്കിയത്. ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും പുണെയില്‍നിന്നാണ് എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button