തിരുവനന്തപുരം: രണ്ടാം തവണയും പ്രധാമമന്ത്രി സ്ഥാനമേറ്റെടുത്ത മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മലയാളത്തില്‍ കുറിപ്പെഴുതി. ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളത്തില്‍ ട്വീറ്റ് ചെയ്തിങ്ങനെയാണ് – ‘ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു’. സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവച്ച് ഇംഗ്ലീഷിലും ഇക്കാര്യം മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ക്ഷേത്ര ദര്‍ശന ശേഷം കേരളത്തിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. രാഷ്ട്രസേവനത്തിന്നാണ് ബിജെപി മുന്‍ഗണന നല്‍കുന്നത്.തെരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല ബിജെപി പ്രവര്‍ത്തകരുടെ ലക്ഷ്യം. ജനസേവനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം. വോട്ട് ചെയ്യാത്തവര്‍ക്കും പരിഗണന നല്‍കുന്ന സര്‍ക്കാറാണ് ബിജെപി. അതുകൊണ്ടാണ് കേരളത്തിനും നന്ദി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു pic.twitter.com/fQpK3JWuB7
— Narendra Modi (@narendramodi) June 8, 2019
തുലാഭാരത്തട്ടിലിരിക്കുന്ന ചിത്രം പങ്കുവച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ അനുഗ്രഹീത നിമിഷം എന്നും മോദി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
A blessed moment from the Guruvayur Temple. pic.twitter.com/MgBLNM3IHJ
— Narendra Modi (@narendramodi) June 8, 2019
Post Your Comments