Latest NewsKerala

ജാമ്യക്കാരന്‍ ഒടുവില്‍ അകത്തും പ്രതിക്ക് ജാമ്യവും; സംഭവം ഇങ്ങനെ

തിരുവല്ല: തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രസകരമായ സംഭവം നടന്നത്. ജാമ്യം നില്‍ക്കാന്‍ എത്തിയ ആൾ കോടതിയിൽ എത്തിയത് ‘നാലുകാലില്‍’. ജാമ്യക്കാരന്‍ ഒടുവില്‍ അകത്തും പ്രതിയക്ക് ജാമ്യവും. മദ്യലഹരിയില്‍ കോടതിയില്‍ എത്തിയ ഇയാള്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി ബിജു ചെല്ലപ്പന്‍ (44) ആണ് റിമാന്‍ഡിലായത്.

സുഹൃത്ത് ശ്രീകാന്തിനൊപ്പം കോടതിയിലെത്തിയ ഇയാള്‍ ചെക്ക് തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീകാന്തിന്റെ സുഹൃത്തിന് ജാമ്യം നില്‍ക്കാനാണ് എത്തിയത്. ഇരുവരുടെയും ഉറപ്പിന്മേല്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തുടര്‍ നടപടികള്‍ക്കിടെയാണ് ബിജു മദ്യലഹരിയില്‍ ആണെന്ന് കോടതിക്ക് മനസിലായത്. ഉടനെ പോലീസിനെ വരുത്തി വൈദ്യ പരിശോധന നടത്തി. മദ്യപിച്ചെന്ന് ബോധ്യമായതോടെ സ്വയം കേസെടുക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button