പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ വീഴ്ത്തി ഡൊമിനിക് തീം ഫൈനലിൽ. . അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് നോവാക് ദ്യോക്കോവിച്ചിനെ ഓസ്ട്രിയന്‍ താരം പരാജയപ്പെടുത്തിയത്. കലാശപ്പോരിൽ റാഫേല്‍ നാദലുമായിട്ടാകും ഡൊമിനിക് ഏറ്റുമുട്ടുക. സ്‌കോര്‍ 2-6, 6-3, 7-5, 7-5, 7-5.
വനിതാ ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മര്‍കേറ്റ വോഡ്രുസോവ, ഓസ്‌ട്രേലിയയുടെ അഷ്‌ലീഖ് ബാര്‍ട്ടിയുമായി ഏറ്റുമുട്ടും.
Finals bound ?@ThiemDomi reaches his second straight Roland-Garros final 6-2 3-6 7-5 5-7 7-5 over Djokovic.
? https://t.co/GjvP7h6E6f#RG19 pic.twitter.com/wyRaAiKeoT
— Roland-Garros (@rolandgarros) June 8, 2019
2016 ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ ദ്യോക്കോവിച്ചിനോട് തീം പരാജയെപ്പട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പായ തീം ഫൈനലില്‍ നദാലിൽ നിന്നുമാണ് തോൽവി ഏറ്റുവാങ്ങിയത്. 2017ല്‍ സെമിയിലും ഇത് തന്നെയായിരുന്നു വിധി.
കഴിഞ്ഞ ദിവസം നടന്ന സെമി പോരാട്ടത്തിൽ ഇതിഹാസ താരം റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാൽ ഫൈനലിൽ പ്രവേശിച്ചത് സ്‌കോർ : 6-3,6-4,6-2
Post Your Comments