Latest NewsKerala

മകന്‍ ബിജെപി പ്രവര്‍ത്തകനായതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു; നിര്‍ധനാവസ്ഥ തുറന്ന്കാട്ടി ഒരു കുടുംബം

തിരുവില്വാമല : മകന്‍ ബിജെപി പ്രവര്‍ത്തകന്‍ ആയതിനാല്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ. തിരുവില്വാമല പഞ്ചായത്തില്‍ 14ാം വാര്‍ഡില്‍ താമസിക്കുന്ന കുഞ്ഞി ലക്ഷിക്കാണ് അധികൃതരുടെ ഭാഗത്തു നിന്നും ഇത്തരമൊരു അവഗണന നേരിടേണ്ടി വന്നത്. ക്യാന്‍സര്‍ രോഗിയായ മരുമകളെയും കൊണ്ട് ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡില്‍ കഴിയുന്ന കുടുംബംത്തിന് മകന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന കാരണത്താല്‍ യാതൊരു വിധ പരിഗണനയും കിട്ടുന്നില്ലെന്നാണ് ഈ കുടുംബത്തിന്റെ പരാതി. തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് വീട്ടമ്മ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ

പ്രിയപ്പെട്ട സുഹൃത്തേ ഒന്ന് ഷെയര്‍ ചെയ്തു അനുയോജ്യമായ അധികാരികളില്‍ എത്തിക്കു
എന്റെ പേര് കുഞ്ഞുലക്ഷ്മി ഞാന്‍ തിരുവില്വാമല പഞ്ചായത്തില്‍ 14 വാര്‍ഡില്‍ ആണ് താമസിക്കുന്നത് ഞാന്‍ ഒരു ചെറിയ വീടിനു വേണ്ടി കയറാത്ത ഓഫീസ് ഇല്ല എന്റെ മകന്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ ആയതിനാല്‍ ഞങ്ങളെ ഒഴിവാക്കുകയാണ് . ക്യാന്‍സര്‍ ബാധിച്ച എന്റെ മരുമകള്‍ക്ക് ചികിത്സ ചെലവ് ഒരുപാട് വേണം ആകെ ഉള്ള വരുമാനം ചെറിയ ഒരു തട്ടുകടയാണ് അത് മരുമകളെ കൊണ്ട് ഹോസ്പിറ്റലില്‍ പോകുന്ന കാരണം മിക്ക ദിവസം അടച്ചു തന്നെ ആയിരിക്കും. ആകെ ബുദ്ധിമുട്ടില്‍ ആണ് ഞങ്ങളുടെ ജീവിതം മഴ പെയ്താല്‍ ചോര്‍ന്നു ഒലിക്കുന്ന ഒരു ചെറിയ ഷെഡില്‍ ആണ് ഞങ്ങള്‍ താമസിക്കുന്നത്. കാറ്റു മഴയും വന്നാല്‍ പേടിച്ചു ഇരിക്കാന്‍ മാത്രമേ നിവര്‍ത്തി ഉള്ളു. എങ്ങനെ എകിലും ഇത് വേണ്ട അധികാരികളില്‍ എത്തിച്ചു ഞങ്ങള്‍ക്കു ഒരു ചെറിയ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചു തരണം. അതിനായി എല്ലാവരും ഷെയര്‍ ചെയ്യുക..

https://www.facebook.com/KALYANI33333/posts/348841552486730?__xts__[0]=68.ARB5tfqtWfrqyHiSL_IqLprpiLOQnGYK2MS15Cc_9bHD21vCDLqJgUn55fi_A2-tKzses9NZDYnJA1G9aB3odUcbS6_nW4eC14Eqd9BbwZPeClFjGvDcRZwYeywMOq8NKRhmQKnCT3iC2Wyz-6jj4dQEP6ar4QwSVS9u1tXNjT9utm7_mHd11ROZEbOM4s4h3_0aJfnAQ7yQbGbieK-42EU3m8eXsqLnK4aHUvpBQLGScKsSv4C4QuQJDamHW-Nw0CYKaYtP284-0r0-R8Wpu6YOwe918sDrmXnFKbxt1GBfN6uiplghO3lyiqu0uuJVRsT2GvNLYHQRXlb3f-4Goxg&__tn__=-R

medical-records

shortlink

Post Your Comments


Back to top button