KeralaLatest News

അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ സാധ്യത; ജാഗ്രതാ നിർദേശം

കൊച്ചി: മഴ ശക്തമായാൽ ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് അറിയിപ്പ്. പിവിഐപി സബ് ഡിവിഷന്‍ 1 അസി. എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം കേരളത്തില്‍ തിങ്കള്‍,ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച തൃശൂര്‍ ജില്ലയിലും, ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button