Latest NewsIndia

മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബുകൾ കാരണം ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാം: മഞ്ഞപ്പിത്തം ബാധിച്ച കുട്ടിയെ എടുത്ത് സി.ആർ.പി.എഫ് സൈനികർ നടന്നത് എട്ടുകിലോമീറ്റർ

റായ്‌പൂർ : ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീകരരുടെ ഭീഷണി ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ് സുഖ്മ. നിരവധി ജവാന്മാർക്ക് ഐ.ഇ.ഡി സ്ഫോടനങ്ങളിൽ ജീവൻ നഷ്ടമായ പ്രദേശങ്ങളാണിവ. ഓരോ മീറ്ററിലും കുഴിബോംബ് ഉണ്ടോ എന്ന് പരിശോധിക്കാനാകാതെ ഇവിടെ നടന്നു നീങ്ങാനാകില്ല. വനമേഖലയിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഭീകരാക്രമണം പ്രതീക്ഷിക്കാം.ഈ സാഹചര്യത്തിലാണ് ഗുമോദി ഗ്രാമത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് അവശനിലയിലായ ഒരു കുട്ടിയെ 231 ബറ്റാലിയനിലെ ജവാന്മാർ കണ്ടെത്തിയത്.

മാവോയിസ്റ്റ് ഭീകര ഭീഷണി കാരണം ഗ്രാമീണർക്ക് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ ജവാന്മാർ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു. കുട്ടിയെ തുണിയിൽ കെട്ടിയ തൊട്ടിലിൽ ഇരുത്തി തോളിൽ വഹിച്ച് എട്ടു കിലോമീറ്റർ കാൽനടയായി സി.ആർ.പി.എഫ് ഹെൽത്ത് സെന്ററിൽ എത്തിച്ചു ചികിത്സ നൽകുകയായിരുന്നു. കുട്ടി സുഖം പ്രാപിച്ചു വരുന്നുവെന്ന് സിആർപിഎഫ് അധികൃതർ വ്യക്തമാക്കി. ഇതിന്റെ വീഡിയോ വെളിയിൽ വന്നതോടെ ഇവർക്ക് അഭിനന്ദന പ്രവാഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button