അലിഗഡ്: രാജ്യത്താകമാനം വന്‍പ്രതിഷേധത്തിന് വഴിവെച്ച സംഭവമായിരുന്നു അലിഗഡില്‍ രണ്ടര വയസ്സുകാരിക്ക് നേരെ നടന്ന കൊടും പീഡനം. സംഭവത്തില്‍ പിടിയിലായ പ്രതികള്‍ക്ക് വേണ്ടി കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് അലിഗഡിലെ ബാര്‍ അസോസിയേഷന് തീരുമാനിച്ചു. അലിഗഡ് ബാര്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി അനൂപ് കൗശികാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലെന്ന് അറിയിച്ച് രംഗത്തെത്തിയത്. ഇതിന് പുറമെ, പുറത്ത് നിന്നുള്ള മറ്റൊരു അഭിഭാഷകനെയും പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ കോടതിയില്‍ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മരിച്ച കുഞ്ഞിന്റെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്നും പ്രതികള്‍ക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം സംഭവത്തില്‍ മറ്റ് രണ്ട് പ്രതികളെ കൂടി ഇന്ന് പിടികൂടി. മുഖ്യപ്രതിയുടെ ഭാര്യയും സഹോദരനുമാണ് ഇന്ന് അറസ്റ്റിലായത്.
ജൂണ്‍ രണ്ടിനാണ് അലിഗഡിലെ തപ്പല് നഗരത്തില്‍ രണ്ടര വയസ്സുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തില്‍ നിന്ന് ഇരു കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലായിരുന്നു. പതിനായിരം രൂപയുടെ പേരിലാണ് അതിക്രൂരമായ ഈ കൊലപാതകം നടന്നത്. കേസിലെ മുഖ്യപ്രതികളിലൊരാളായ സഹീദ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ പക്കല്‍ നിന്നും പതിനായിരം രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെ തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സഹീദ് കുടുംബത്തെ ഭീഷണിപ്പെടുത്തി. പിന്നീട് മകളെ തട്ടിക്കൊണ്ടുപോയി നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments