Latest NewsKeralaIndia

മമതാ ബാനർജിക്കെതിരെ ജയ് ശ്രീറാം ക്യാമ്പയിനുമായി യുവമോർച്ച

നെയ്യാറ്റിൻകര: ജയ് ശ്രീറാം വിളിക്കുന്നവർക്കെതിരെ ഭരണകൂട ഭീകരത നടപ്പിലാക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രാജ്യവ്യാപക ജയ് ശ്രീറാം ക്യാമ്പയിനുമായി യുവമോർച്ച. ഇതിന്റെ ഭാഗമായി യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര പോസ്റ്റ് ഓഫീസ് മുന്നിൽ ജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റ് കാർഡ് മമതാബാനർജിയുടെ മേൽവിലാസത്തിൽ അയച്ചുകൊണ്ട് മണ്ഡലത്തിലെ ക്യാമ്പയിനു തുടക്കമായി. സെക്രട്ടറി അഡ്വ: രഞ്ജിത്ത്ചന്ദ്രൻ ഉദ്ഘാടനം നിര്‍വഹിച്ചു.

യുവമോർച്ച മണ്ഡലം പ്രസിഡൻറ് ആർ.ശ്രീലാൽ അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ ബിജെപി മണ്ഡലം വൈസ് പ്രസിഡൻറ് മഞ്ചത്തല സുരേഷ്, ആലംപൊറ്റ ശ്രീകുമാർ, രാമേശ്വരംഹരി, അഡ്വ: രാജികൃഷ്ണ, നഗരസഭാ കൗൺസിലർ വി.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button