ഹൊസൂര്‍: ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനുമിടയില്പെട്ട്വിദ്യാര്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയില്‍ മുക്കൂട്സ്വദേശി കുന്നുമ്മല്‍ പുളിക്കത്തൊടി ഹമീദിന്റെമകന്‍ മുഹമ്മദ് ഇര്‍ഷാദ്(19) ആണ്മരിച്ചത്. തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെ ആറോടെയാണ്സംഭവം.
ബംഗളൂരുവിലേക്ക് കൂട്ടുകാർക്കൊപ്പം ടൂറിന് പോകുമ്ബോഴാണ് അപകടം. കണ്ണൂര്‍ – യശ്വന്ത്പൂര്‍ എക്സ്പ്രസ് പ്ലാറ്റ് ഫോമില്‍ എത്തിയപ്പോള്‍ ഇര്‍ഷാദ് ചായ വാങ്ങാന്‍ പുറത്തിറങ്ങി. ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ഓടിയെത്തിയ യുവാവ് ട്രെയിനില്‍ കയറാന്‍ ശ്രമിച്ചു. ഇതിനിടെ സുഹൃത്തുക്കള്‍ വാതില്ക്കല് നിന്ന് കൈകൊടുത്തു. ട്രെയിനിന് വേഗം കൂടിയതോടെ കാല്‍വഴുതി ഇര്‍ഷാദ് ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണു. സംഭവസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചു.
Post Your Comments