ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുനസംഘടിപ്പിച്ച മന്ത്രിസഭാ ഉപസമിതികളില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് രാജി വയ്ക്കാനൊരുങ്ങി എന്ന മാധ്യമ വാര്‍ത്തകളെ പരിഹസിച്ച് രാജ്നാഥ് സിംഗ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനമില്ലെന്ന് രാജ്നാഥ് സിംഗിന്റെ ഓഫീസ് അറിയിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഏഴു സമിതികളില്‍ ഉള്‍പ്പെട്ടപ്പോള്‍ രാജ്നാഥ് സിംഗ് രണ്ടു സമിതികളില്‍ മാത്രമാണു വന്നത്.
സാന്പത്തിക കാര്യ സമിതിയിലും സുരക്ഷാകാര്യങ്ങള്‍ക്കുള്ള സമിതിയിലുമാണ് രാജ്നാഥ് സിംഗ് വന്നത്. ഇതിൽ രാജ്നാഥ് സിങ് പ്രതിഷേധിച്ചു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതെല്ലം അടിസ്ഥാനരഹിതമാണെന്നും മന്ത്രിസഭയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഒറ്റക്കെട്ടായാണെന്നും ബിജെപിയിൽ ഇത്തരം വിഭാഗീയതയോ അഭിപ്രായവ്യത്യാസങ്ങളോ ഇല്ലെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു.
Post Your Comments