തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നാളെ എത്തിയേക്കുമെന്നും മറ്റന്നാള്‍ മുതല്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നും റിപ്പോര്‍ട്ട്. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഞായറാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നും ഇത് കേരള കര്‍ണ്ണാടക തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതേ തുടര്‍ന്നാണ് ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ 10 ന് തൃശൂര്‍ ജില്ലയിലും, ജൂണ്‍ 11 ന് എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചത്. ജൂണ്‍ 9 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലും ജൂണ്‍ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ജൂണ്‍ 11 ന് കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലുമാമ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ജൂണ്‍ 7 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും, ജൂണ്‍ 8 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലും, ജൂണ്‍ 9 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും, ജൂണ്‍ 10 ന് കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളില്‍ ജൂണ്‍ 11 ന് വയനാട് ജില്ലയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments