സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള അവഗണന കാരണം അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് വിരല്‍ നഷ്ടമായെന്ന പരാതിയുമായി രക്ഷിതാക്കള്‍. ആശുപത്രിയിലെ നഴ്സിന്റെ അവഗണന കാരണമാണ് കുഞ്ഞിന് വിരല്‍ നഷ്ടമായതെന്നാണ് ഇവരുടെ പരാതി.
ന്യുമോണിയ ബാധിച്ച കുഞ്ഞ് അഹമ്മദാബാദിലെ വഡിലാല്‍ സാരാഭായ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്‍ജെക്ഷന്‍ നല്‍കി കുഞ്ഞിന് പനി കുറവായെന്നും എന്നാല്‍ നഴ്സ് ബാന്‍ഡേജിനൊപ്പം കുഞ്ഞിന്റെ വിരള്‍ മുറിച്ചെന്നുമാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്.
കുട്ടിക്ക് ന്യൂമോണിയ ബാധിച്ചിരുന്നതായും ചികിത്സയിലായിരുന്ന കുട്ടിയുടെ ബാന്‍ഡേജ് നീക്കുന്നതിനിടെ അബദ്ധത്തില്‍ വിരലിന്റെ ഒരു ഭാഗം മുറിയുകയായിരുന്നെന്നും ആര്‍എംഒ ഡോക്ടര്‍ ജിതേന്ദ്ര പര്‍മര്‍ പറഞ്ഞു. അപ്പോള്‍ തന്നെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നും ഡോകടര്‍ വ്യക്തമാക്കി.സംഭവത്തില്‍ അന്വേഷണത്തിനായി ഒരു സമിതി രൂപീകരിച്ചെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും ആര്‍എംഒ ഉറപ്പ് നല്‍കി.
Post Your Comments