
തിരുവനന്തപുരം : നിപ ബാധിച്ചുവെന്ന സംശയത്തിൽ തിരുവന്തപുരത്ത് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിന്റെ രിശോധന റിപ്പോർട്ട് പുറത്തുവന്നു. യുവാവിന് നിപയില്ലെന്ന് സ്ഥിരീകരിച്ചു. ഐസൊലേഷൻ വാർഡിൽ കഴിയുന്ന രണ്ടാമത്തെ രോഗിയുടെ ഫലം നാളെയേ ലഭിക്കൂ.
പനി ബാധിച്ച് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ യുവാവ് ഉള്‍പ്പെടെ രണ്ട് പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഒരാളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നത്.
അതേസമയം കളമശ്ശേരി മെഡിക്കൽ കോളെജിലെ ഐസോലേഷൻ വാർഡിൽ കഴിയുന്ന അവസാനത്തെയാളുടെ പരിശോധന ഫലം ഇന്ന് ലഭ്യമാകും. കഴിഞ്ഞ ദിവസങ്ങളിൽ ഐസോലേഷൻ വാർഡിലുണ്ടായിരുന്ന മറ്റ് ആറ് പേർക്കും നിപയില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.
Post Your Comments