KeralaLatest News

കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രത്തില്‍ നിന്ന് പൂര്‍ണ സഹകരണം; ശൈലജ ടീച്ചര്‍

നിപ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് വൈറോളജി ലാബ് ആരംഭിക്കണമെന്നും കേരളത്തിന് എയിംസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ നിപ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

അംഗന്‍ വാടികള്‍ ആധുനിക വത്കരിക്കുക, ഗ്രാന്റുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയെ കണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
വൈറസ് സിനിമ കണ്ടിട്ടില്ല, കാണണം എന്നുണ്ട്. അടുത്തൊന്നും കാണാന്‍ സമയം ഉണ്ടാകില്ല. ആള്‍ക്കാരെ ബോധവല്‍ക്കാരിക്കാന്‍ ഉള്ള ഘടകങ്ങള്‍ സിനിമയില്‍ ഉണ്ടാകും എന്ന് കരുതുന്നു. ആഷിക് അബു തന്നെ കണ്ടിരുന്നു, വരും തലമുറകളെ ബോധവല്‍ക്കരിക്കാനുള്ള കാര്യങ്ങള്‍ സിനിമയില്‍ വേണം എന്നാണ് താന്‍ ആവശ്യപ്പെട്ടത്. എങ്കിലും സിനിമയുടെതായ ചില കാര്യങ്ങള്‍ ഉണ്ടാകാമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നിപ തടയാന്‍ അന്ന് സ്വീകരിച്ച നടപടികള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാന വനിതാശിശുക്ഷേമ വകുപ്പിന് കീഴില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും പരാശ്രയമില്ലാത്ത ആളുകള്‍ക്കുമായി നിരവധി അഭയകേന്ദ്രങ്ങളും സംരക്ഷണകേന്ദ്രങ്ങളുമുണ്ട്. ഇത്തരം 28 കേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാന്റെ നേരിട്ടുള്‌ല നിയന്ത്രണത്തിലുണ്ട്. ഇതല്ലാതെ എന്‍ജഒകളുടെ നേതൃത്വത്തില്‍ 290 അഭയകേന്ദ്രങ്ങളുണ്ട്. ഇവയ്ക്കുള്ള കേന്ദ്രഫണ്ട് ഉടന്‍ അനുവദിക്കണം. കേരളത്തിലെ സര്‍ക്കാരിന് കീഴിലുള്ള അഭയകേന്ദ്രങ്ങള്‍ ആധുനികവത്കരിക്കാനുള്ള ഒരു പദ്ധതി നിലവില്‍ നടപ്പാക്കി വരികയാണ്. ലൈബ്രറി, ചികിത്സാസൗകര്യം, കിച്ചണ്‍ തുടങ്ങി ആധുനിക സംവിധാനങ്ങളോടെയാണ് ഇവ നവീകരിക്കുന്നത്. ഈ പദ്ധതിക്ക് കേന്ദ്രസഹായം തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button