Latest NewsInternational

ഇവര്‍ അമിതമായ അളവില്‍ മദ്യം കഴിക്കുമായിരുന്നു, ഭൗതികാവശിഷ്ടത്തില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇങ്ങനെ

ടോക്യോ : 3800 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന സ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഗവേഷകര്‍. 1998ലാണ് ഇവരുടെ ഭൗതീകാവശിഷ്ടങ്ങള്‍ കാണുന്നത്.
1998ലാണ് 3550 – 3960 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ജോമന്‍ വനിതയുടെ ഭൗതീകാവശിഷ്ടങ്ങള്‍ കാണുന്നത്.  മധ്യവയസ് പിന്നിട്ടിരുന്ന ഈ ജോമന്‍ സ്ത്രീക്ക് കൂടിയ അളവില്‍ മദ്യം കഴിക്കാന്‍ ശേഷിയുണ്ടായിരുന്നു. നനവുള്ള ചെവിക്കായവും കൊഴുപ്പേറിയ ഭക്ഷണം ദഹിപ്പിക്കാനുള്ള ശേഷിയും ഇവര്‍ക്കുണ്ടായിരുന്നു.

കൂടുതല്‍ ഗവേഷണങ്ങള്‍ പുതിയ പലതിലേക്കും നയിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഈ ജോമന്‍ സ്ത്രീയുടെ ഗവേഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ടോക്യോ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുര്‍ ആന്റ് സയന്‍സിലെ ഹിഡാക്കി കന്‍സാവയാണ്. ഭൗതികാവശിഷ്ടത്തിലെ പല്ലില്‍ നിന്നും എടുത്ത ഡിഎന്‍എ ഉപയോഗിച്ചാണ് ഹിഡാക്കി കന്‍സാവയും സംഘവും നിര്‍ണ്ണായകമായ പലകാര്യങ്ങളും കണ്ടെത്തിയിരിക്കുന്നത്.

ഈ സ്ത്രീക്ക് കറുത്ത തലമുടിയും ചെമ്പന്‍ കണ്ണുകളും ചുണങ്ങുകളും ഉണ്ടായിരുന്നു. തുടര്‍ച്ചയായി വെയിലുകൊണ്ടതുകൊണ്ട് ചെമ്പിച്ച് ഇരുണ്ട നിറമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഏഷ്യയിലെ പ്രധാന ജനസമൂഹങ്ങളില്‍ നിന്നും 38,000- 18,000 വര്‍ഷങ്ങള്‍ക്കിടെയാണ് ജോമന്‍ ഗോത്രം വഴിമാറിയതെന്നാണ് കരുതപ്പെടുന്നത്. ആധുനിക ജപ്പാന്‍കാരില്‍ ചിലരുടെ സവിശേഷതയായ കൂടിയ അളവില്‍ മദ്യം കഴിക്കാനുള്ള ശേഷി ഈ ജോമന്‍ സ്ത്രീക്കുമുണ്ടായിരുന്നു.  ഈ ലക്ഷണങ്ങള്‍ പ്രകാരമുള്ള ജാപ്പനീസ് ജോമന്‍ സ്ത്രീയുടെ മുഖരൂപവും ഗവേഷകര്‍ നിര്‍മിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button