ഹൈദ്രാബാദ് : എല്ലാ വിഭാഗക്കാര്‍ക്കും മന്ത്രിസഭയില്‍ അംഗത്വം നല്‍കി യുവ മുഖ്യമന്ത്രി. ദളിത്, ആദിവാസി ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ഉപമുഖ്യമന്ത്രിമാരെ നിയമിച്ചാണ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ജഗന്‍ മോഹന്‍ റെഡ്ഢി മാതൃകയായത്.. വെള്ളിയാഴ്ച രാവിലെ അമരാവതിയിലെ തഡേപ്പള്ളിയിലുള്ള ജഗന്‍ മോഹന്‍ റെഡ്ഢിയുടെ വസതിയില്‍ വച്ച് നടന്ന വൈ.എസ്.ആര്‍.സി എം.എല്‍.എമാരുടെ യോഗത്തില്‍ വച്ചാണ് ഈ തീരുമാനം വന്നത്.
ദളിത് ,ആദിവാസി, പിന്നോക്ക വിഭാഗം, ന്യൂനപക്ഷം, കാപു വിഭാഗം എന്നിവരില്‍പ്പെട്ട അഞ്ച് പേരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചിരിക്കുന്നത്. ഇവര്‍ ഉള്‍പ്പെടെ 25 മന്ത്രിമാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ആന്ധ്രയുടെ അഞ്ച് ഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് പേരെയാണ് ഉപമുഖ്യമന്ത്രിമാര്‍ ആക്കിയിരിക്കുന്നത്. റായല്‍സീമ, പ്രകാശം, കൃഷ്ണ ഡെല്‍ട്ട, ഗോദാവരി, വിസാഗ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍.
Post Your Comments