തൃശൂര്‍ : സ്വകാര്യ ബസ് ആംബുലന്‍സിന് സൈഡ് നല്‍കിയില്ല. രോഗി വഴി മധ്യെ മരിച്ചു. ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയാണ് രോഗി മരിച്ചത്. ഇടശ്ശേരി കിഴക്ക് പുഴങ്കര ഇല്ലത്ത് അബ്ദുല്‍ റഹ്മാന്റെ ഭാര്യ ഐഷാബിയാണ് (66) മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍ ആദ്യം എംഐ ആശുപത്രിയിലെത്തിച്ചു. പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മനക്കൊടി ചേറ്റുപുഴ ഇറക്കത്തില്‍ ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ പെടുകയായിരുന്നു.
ഇന്നലെ വൈകിട്ടാണു സംഭവം. വരി തെറ്റിച്ച് എതിര്‍ ദിശയിലെത്തിയ സ്വകാര്യ ബസ് ആംബുലന്‍സിനു പോകാനാകാതെ 15 മിനിറ്റോളം വഴി തടസ്സപ്പെടുത്തിയതായി നാട്ടുകാര്‍ പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ആംബുലന്‍സിന് കടന്നുപോകാനായത്. ആശുപത്രിയിലെത്തും മുന്‍പെ ഐഷാബി മരിച്ചു.
Post Your Comments