Latest NewsInternational

പ്രതിഷേധക്കാരുടെ മൃതദേഹങ്ങള്‍ നദിയില്‍ നിന്നും കണ്ടെടുത്തു

സുഡാന്‍ : സുഡാനില്‍ സൈനിക ഭരണത്തിനെ എതിര്‍ത്ത് പ്രതിഷേധം നടത്തിയവരുടെ മൃതദേഹങ്ങള്‍ നൈല്‍ നദിയില്‍ നിന്ന് കണ്ടെടുത്തു. നാല്‍പതോളം മൃതദേഹങ്ങളാണ് സുഡാന്‍ തലസ്ഥാനമായ ഖാര്‍മൂട്ടില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് സുഡാനിലെ ആക്റ്റിവിസ്റ്റ് അമല്‍ അല്‍ സെയ്ന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്കു നേരെ പട്ടാളം വെടിവെപ്പു നടത്തിയിരുന്നു 35 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. സിവിലിയന്‍ ഭരണം ആവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സെനിക ഹെഡ്ക്വോര്‍ട്ടേഴ്സിന് പുറത്ത് പ്രതിഷേധം നടത്തുന്ന പ്രതിഷേധക്കാര്‍ക്ക് നേരെയാണ് വെടിവെപ്പ് നടത്തിയത്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് സംഭവ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നത്.

ഏകാധിപതിയായ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയിരുന്നു. അതിന് ശേഷം സൈന്യം അധികാരം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഒരു ജനകീയ സര്‍ക്കാറിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സൈന്യത്തിനെതിരെ സമരം തുടരുകയാണ്. വെടിവെപ്പ് നടന്ന സൈനിക ഹെഡ്ക്വാര്‍ട്ടേഴ്സിന് മുമ്പിലാണ് പ്രതിഷേധക്കാര്‍ പ്രധാനമായും പ്രക്ഷോഭം നടത്തുന്നത്.

shortlink

Post Your Comments


Back to top button