Latest NewsIndia

ദുരിതം ഒഴിയാതെ 26 ജില്ലകൾ ; മഴപെയ്യിക്കാന്‍ ബ്രാഹ്മണ്ഡ ഹോമം നടത്തി കോൺഗ്രസ്

ബെംഗളൂരു: വരൾച്ച ദുരിതം ഒഴിയാതെ കർണാടകത്തിലെ 26 ജില്ലകൾ. കർണാടകത്തിലെ പ്രതിപക്ഷ പാർട്ടിയായ ബിജെപി വരൾച്ചാ പ്രശ്‌നം ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കുമ്പോൾ മഴപെയ്യിക്കാന്‍ ബ്രാഹ്മണ്ഡ ഹോമം നടത്തുകയാണ് ഭരണകക്ഷിയായ കോൺഗ്രസ്.

കോണ്‍ഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് യാഗം നടത്തിയത്. കുടിവെള്ളം പോലും ഇല്ലാതെ കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ പ്രതിസന്ധി രൂക്ഷമാണ്. ഇരുപത് ലക്ഷം ഏക്കറിനടുത്താണ് കൃഷി നാശം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മതപുരോഹിതരുടെ സാന്നിധ്യത്തില്‍ ഹോമം നടത്തിയത്. മഴ വൈകിയതോടെ സംസ്ഥാനത്തിന്‍റെ പല ജില്ലകളും വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. കാവേരി, കൃഷ്ണരാജ സാഗര്‍, കബനി, ഹേമാവതി, ഹാരംഗി എന്നീ നദികളില്‍ നിന്നുള്ള ജലത്തിന്‍റെ ലൈവ് സ്റ്റോറേജ് കപ്പാസിറ്റി യഥാര്‍ത്ഥത്തില്‍ 104.55 ടിഎംസ്എഫ്ടിയാണ്. എന്നാല്‍ നിലവില്‍ 13.93 ടിഎംസിഎഫ്ടി മാത്രമാണ് റിസര്‍വോയറുകളില്‍ ഉള്ളത്.

വരള്‍ച്ച തടയാന്‍ സർക്കാറിന് കഴിയില്ലെന്ന് ബിജെപി ആരോപിച്ചു.വരള്‍ച്ചയെ സംബന്ധിച്ച് പഠിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ മൂന്ന് ദിവസത്തെ പ്രത്യേക യാത്ര തന്നെ പ്ലാന്‍ ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button