നിപ്പ ബാധിച്ചുവെന്നു സംശയിക്കുന്ന രോഗി ചികിത്സയിലുള്ള എറണാകുളം ജില്ലയില്‍, പ്രാഥികാരോഗ്യ കേന്ദ്രങ്ങളില്‍ … എല്ലായിടത്തും അതീവ ജാഗ്രതയാണ്. എന്നാല്‍ ചിലര്‍ തെറ്റായ മുന്നറിയിപ്പുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചുണ്ട്. ഇത്തരക്കാരോട് ഡോ. ഷിംന അസീസിനും ചിലത് പറയാനുണ്ട്. കോഴിയില്‍ നിപ്പയുണ്ടെന്ന് പറയുന്നവരോടും ഫ്രൂട്സ് കഴിച്ചൂടെന്നും പറയുന്നവരോട് ഒരു വാക്ക്… വവ്വാല്‍ കൊത്തിയതോ പോറലേറ്റതോ ആയ പഴങ്ങള്‍ മാത്രമേ ഒഴിവാക്കേണ്ടതുള്ളൂ. അല്ലാത്ത പഴങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി കഴിക്കുന്നതിന് യാതൊരു കുഴപ്പവുമില്ലെന്ന് ഡോ. ഷിംന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കഴിഞ്ഞ വര്‍ഷത്തെ നിപ്പ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മയില്‍ നിന്ന് ഈ വര്‍ഷത്തെ നിപ്പ ജാഗ്രത വരെ എത്തി നില്‍ക്കുന്നു. ഇന്ന് ചെറിയ പെരുന്നാള്‍…
ആഘോഷിച്ചോളൂ, ഒരല്‍പം ശ്രദ്ധയോടെ, സ്നേഹത്തിന്റെ കരുതലോടെ… കോഴിയില്‍ നിപ്പയുണ്ടെന്ന് പറയുന്നവരോടും ഫ്രൂട്സ് കഴിച്ചൂടെന്നും പറയുന്നവരോട് ഒരു വാക്ക്… വവ്വാല്‍ കൊത്തിയതോ പോറലേറ്റതോ ആയ പഴങ്ങള്‍ മാത്രമേ ഒഴിവാക്കേണ്ടതുള്ളൂ. അല്ലാത്ത പഴങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി കഴിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല. പാവം കോഴി ഇതൊന്നും അറിഞ്ഞിട്ട് പോലുമില്ല താനും… അനാവശ്യമായ നിയന്ത്രണങ്ങള്‍ വേണ്ട. അകാരണമായ ഭീതി പരത്താതിരിക്കുക. ഈ നേരവുമൊഴിഞ്ഞു പോകും, നമ്മള്‍ അതിജീവിക്കും.
പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍… ഈദ് മുബാറക്
https://www.facebook.com/photo.php?fbid=10157532823592755&set=a.10154567803427755&type=3
Post Your Comments