Latest NewsKerala

ബാലഭാസ്‌കറിന്റെ പിതാവിനെതിരെ മാനഹാനിക്ക് കേസ്

പാലക്കാട് : ബാലഭാസ്‌കറിന്റെ പിതാവിനെതിരെ മാനഹാനിക്ക് കേസ് നല്‍കി പൂന്തോട്ടം ആശുപത്രി അധികൃതര്‍. ബാലഭാസ്‌കറിന്റെ മരണത്തില്‍ തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. മരണത്തില്‍ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച് പാലക്കാട്ടെ പൂന്തോട്ടം അധികൃതര്‍. പതിനഞ്ച് വര്‍ഷമായി ബാലഭാസ്‌കറിന് ആശുപത്രിയുമായി ബന്ധമുണ്ടെന്ന് ഡോ രവീന്ദ്രന്‍ പറഞ്ഞു.

ബാലഭാസ്‌കര്‍ കുടുംബാംഗത്തെ പോലെ ആയിരുന്നു. സാമ്പത്തികമായി ഒരു ബാധ്യതയുമില്ലെന്ന് ലക്ഷ്മി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രിയ വേണുഗോപാലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ഡോക്ടര്‍ രവീന്ദ്രനും ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളുമായുള്ള ബാലഭാസ്‌ക്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിട്ടുണ്ട്. അതാണ് ആരോപണങ്ങളില്‍ നിന്നും വ്യക്തമാവുന്നതെന്നും ഡോക്ടര്‍ രവീന്ദ്രന്‍ വിശദമാക്കി. സ്ഥാപനം എന്ന രീതിയില്‍ ബാലഭാസ്‌കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നല്‍കിയിട്ടുണ്ടെന്നും പൂന്തോട്ടം അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button