Latest NewsKerala

നിപ ; പൊതുചടങ്ങുകൾ ഒഴിവാക്കാൻ നിർദ്ദേശം

തൃശൂർ : നിപ രോഗം സ്ഥിരീകരിച്ചതിനാൽ തൃശൂർ വടക്കേക്കര പഞ്ചായത്തിൽ പൊതുചടങ്ങുകൾ ഒഴിവാക്കാൻ നിർദ്ദേശം നൽകി. നിരീക്ഷണത്തിൽ ഉള്ളവർ 21 ദിവസം ഒറ്റയ്ക്ക് വീട്ടിൽ കഴിയണം. നിപ സ്ഥിരീകരിച്ച വിദ്യാർത്ഥി വടക്കേക്കര സ്വദേശിയാണ്.

നിപ ഐസൊലേഷൻ വാർഡിൽ കഴിയുന്ന അഞ്ച് പേരുടെ പരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും മന്ത്രി കൊച്ചിയിൽ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോഗം ചേരും.

നിപ ബാധിതനായ വിദ്യാർത്ഥിയുടെ പനി കുറഞ്ഞു തുടങ്ങി. വൈകാതെ ഇയാളിൽ നിന്ന് രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button