Latest NewsKerala

വിട്ടുവീഴ്ചയും സഹകരണവും എല്ലാ ഭാഗത്തുനിന്നും ഉണ്ടാവണം ; മോൻസ് ജോസഫ്

കോട്ടയം : കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോൻസ് ജോസഫ് എംഎല്‍എ. അഭിപ്രായ സമന്വയത്തിലൂടെ പ്രശ്നങ്ങൾക്ക് കാണാനാണ് തങ്ങൾ ശ്രമിക്കുന്നത് പാർട്ടിയിൽ ഐക്യം നിലനിർത്തേണ്ടത് അനിവാര്യമാണ്. വിട്ടുവീഴ്ചയും സഹകരണവും എല്ലാ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

95 ശതമാനം നേതാക്കളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത് കേരള കോണ്‍ഗ്രസ് ഒരു കുടുംബമായി ഒന്നിച്ച് പോകണമെന്നാണ്. പാര്‍ട്ടിയില്‍ രണ്ട് സ്ഥാനങ്ങളാണ് ഇപ്പോള്‍ ഒഴിവുള്ളത്. സംസ്ഥാന കമ്മിറ്റിയോ സ്റ്റീയറിങ് കമ്മിറ്റിയോ ചേര്‍ന്ന് വേണം പാർട്ടി ചെയർമാനെ പ്രഖ്യാപിക്കാന്‍. പക്ഷേ അഭിപ്രായസമന്വയം ഉണ്ടെങ്കില്‍ മാത്രമല്ലേ യോഗം ചേരാനാകൂ. വെറുതെ വഴക്കുണ്ടാക്കാനായല്ലല്ലോ-അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button