അബുദാബി : ജോലി തേടി യുഎഇയിൽ എത്തിയ മലയാളി കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് മേപ്പറമ്പ് സ്വദേശിയും ഗോവയിൽ സ്ഥിരതാമസക്കാരനുമായിരുന്ന പറമ്പിൽ ഉവൈസ് ജലീൽ (41) ആണ് അബുദാബിയിൽ മരിച്ചത്. സന്ദർശകവീസയിലാണ് ജലീൽ അബുദാബി മുസഫയിൽ എത്തിയത്. മസസ്ഥലത്തു കുഴഞ്ഞുവീണതോടെ 9 ദിവസമായി അബോധാവസ്ഥയിലായിരുന്നു. മസ്തിഷ്കാഘാതമാണ് മരണക്കാരണമെന്നു ഡോക്ടർമാർ അറിയിച്ചു. ബറടക്കം അബുദാബിയിൽ.
ഭാര്യ സുനിത. മക്കൾ: ഹഫീസ്, ഇബ്ന.
Post Your Comments