വഡോദര: വിവാഹിതയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഭർത്താവാണ് യുവതിയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. നിരവധി തവണ ഭാര്യയെ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് യുവതി തൂങ്ങി നിൽക്കുന്നത് കണ്ടത്.
ആറ് വർഷം മുൻപാണ് ഇവർ വിവാഹിതരായത്. എന്നാൽ ഇതുവരെയും കുട്ടികളുണ്ടായില്ല. ഈ കാരണത്താൽ ഭർതൃവീട്ടുകാർ യുവതിയെ പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതി ഒരു പട്ടിയെ വളർത്തിയിരുന്നതായും ഇത് മരിച്ച ശേഷം യുവതി മൗനത്തിലായിരുന്നെന്നും ഭർത്താവും വീട്ടുകാരും പറഞ്ഞു. ഇതെല്ലം കള്ളമാണെന്നായിരുന്നു യുവതിയുടെ വീട്ടുകാരുടെ മൊഴി.
Post Your Comments