തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം മേനംകുളം കല്‍പ്പന കോളനിയില്‍ പുതുവല്‍ മണക്കാട്ടില്‍ വീട്ടില്‍ രതീഷിന്‍റെ ഭാര്യ അഞ്ജു(28)വിനെ ആണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
അയിരൂപ്പാറ സ്വദേശിനിയാണ് അഞ്ജു. ഒന്‍പത് വര്‍ഷം മുമ്പാണ് അഞ്ജുവും രതീഷും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതിയെത്തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് പോസ്റ്റുമാര്‍ട്ടം നടന്നത്.
Post Your Comments