തിരുവനന്തപുരം : കാന്‍സറില്ലാത്ത യുവതിക്ക് കീമോ നല്‍കിയ സംഭവത്തില്‍ മെഡിക്കല്‍ കോളജിലെ ആര്‍എംഒ ഉള്‍പ്പെടെ നടത്തിയത് ഗുരുതര പിഴവുകള്‍. രോഗം സ്ഥിരീകരിക്കാതെ കീമോ നടത്തിയതില്‍ മാത്രം ഒതുങ്ങുന്നതല്ല രജനിയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ പിഴവുകള്‍. മെഡിക്കല്‍ കോളജിലെ ആര്‍എംഒ ഉള്‍പ്പെടെ നടത്തിയത് ഗുരുതര പിഴവുകളാണ്. കാന്‍സറില്ലെന്ന് സ്ഥിരീകരിച്ചിട്ടും ഡോക്ടര്‍മാര്‍ രജനിയെ കീമോതെറാപ്പി തുടരാന്‍ പ്രേരിപ്പിച്ചു.
മാറിടത്തിലെ മുഴ നീക്കം ചെയ്യണമെന്ന അപേക്ഷയും നിരസിച്ച ഡോക്ടര്‍മാര്‍ രജനി പരാതി നല്‍കിയതോടെയാണ് നിലപാട് മാറ്റിയത്. രജനിക്ക് കാന്‍സറില്ലെന്ന മെഡിക്കല്‍ കോളജ് പത്തോളജി ലാബിലെ റിപ്പോര്‍ട്ടും ഡോക്ടര്‍ അംഗീകരിച്ചില്ല. സ്വകാര്യ ലാബില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കരുതെന്നാണ് ചട്ടം. രജനിയെ ആദ്യം ചികിത്സിച്ച മെഡിക്കല്‍ കോളജിലെ ആര്‍എംഒ കൂടിയായ ഡോക്ടര്‍ പരിശോധന നടത്തേണ്ട ലാബിന്റെ പേരുള്‍പ്പെടെ കുറിച്ചു നല്‍കി.
സ്വകാര്യ ലാബിലെ റിപ്പോര്‍ട്ടിനെ ആധികാരിക രേഖയാക്കി കീമോതെറാപ്പി തുടരണമെന്നും ഇതേ ഡോക്ടര്‍ നിര്‍ദേശിച്ചു. ഡോക്ടറുടെ നിര്‍ബന്ധത്തിനു രജനി വഴങ്ങാതിരുന്നതോടെ സ്വകാര്യ ലാബില്‍ നല്‍കിയ സാംപിള്‍ വീണ്ടും മെഡിക്കല്‍ കോളജ് ലാബില്‍ പരിശോധിച്ചു. ഇതിലും കാന്‍സര്‍ കണ്ടെത്താതിരുന്നതോടെ ഡോക്ടര്‍മാര്‍ രജനിയെ കയ്യൊഴിഞ്ഞു. ഇപ്പോള്‍ പിഴവ്പറ്റി എന്ന് സമ്മതിക്കാതെ ലാബിനെതിരെ കുറ്റം ചുമത്തുകയും അതോടൊപ്പം ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയുമാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍
Post Your Comments