Latest NewsInternational

ഹോട്ടലില്‍ അതിക്രമിച്ചു കയറി വെടിവയ്പ്പ്; കൊലയാളി അറസ്റ്റില്‍

സിഡ്‌നി : വടക്കന്‍ ആസ്‌ട്രേലിയയിലെ ഡാര്‍വിനില്‍ ഉണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഹോട്ടലില്‍ അതിക്രമിച്ച് കയറിയ അക്രമി മുന്നില്‍ കണ്ടവരെയെല്ലാം വെടിവെക്കുകയായിരുന്നു. അക്രമിയെ അറസ്റ്റ് ചെയ്തതായും, ആക്രമണത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

ഡാര്‍വിനിലെ ഹോട്ടലിനുള്ളില്‍ കയറിയ അക്രമി മുന്നില്‍ക്കണ്ടവരെയെല്ലാം വെടിവെച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 1996 ല്‍ ടാസ്മാനിയയിലെ പോര്‍ട്ട് ആര്‍ത്തറില്‍ ഉണ്ടായ വെടിവെപ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തോക്ക് ഉപയോഗിക്കുന്നതിന് കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു ആസ്‌ട്രേലിയയില്‍. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി കമ്മീഷണര്‍ അറിയിച്ചു.

വടക്കന്‍ ആസ്‌ട്രേലിയയിലെ ഡാര്‍വിന്‍ നഗരത്തില്‍ ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ ഭീതിയൊഴിഞ്ഞിട്ടില്ല. ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ ആളെ സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം നോര്‍ത്തേണ്‍ ടെറിട്ടറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മറ്റൊരു വെടിവെപ്പ് കേസില്‍ ജയിലില്‍ ആയിരുന്നു എന്നും ജാമ്യത്തില്‍ ഇറങ്ങിയതാണെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button