KeralaLatest News

ഏതു പെണ്‍കുട്ടിക്ക് കൂള്‍ ബാറില്‍ എന്നല്ല എവിടെയായാലും രാത്രി ഭയം കൂടാതെ ജോലി ചെയ്യാനാകും?

ഡോ. അനൂജ

ജോലിസംബന്ധമായി തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലാണ് തമ്പാനൂർ ഭാഗത്തുള്ള ആ കൂൾ ബാറിലേക്ക് ഞാൻ കടന്നു ചെല്ലുന്നത്.

ചൂട് അസഹനീയം ആയതു കൊണ്ടാവും അവിടെ പ്രതീക്ഷച്ചതിലും അധികം ആൾക്കൂട്ടത്തിന്റെ ഒരു വല്യ നിര കാണാമായിരുന്നു,തിക്കിയും തിരക്കിയും അക്ഷമരായി തങ്ങളുടെ ഊഴവും കാത്തു നിൽക്കുന്ന മുഖങ്ങളെ കണ്ടു.

ഞാനും അവരുടെ ഇടയിൽ കിട്ടിയ ഒരു സീറ്റിലേക്ക് സ്ഥാനം ഉറപ്പിച്ചു.
ഒരു കുടം വെള്ളം കിട്ടിയിരുന്നേൽ എന്ന മട്ടായിരുന്നു ഞങ്ങളിൽ പലർക്കും,വൈകുന്നേരം ആയതു കൊണ്ടും, ജോലിക്കു പോയിട്ടുള്ള ക്ഷീണിച്ചുള്ള മടങ്ങി വരവ് ആയതിനാലാവണം,

ചൂടേറ്റു വാടിത്തളർന്ന മുഖങ്ങളാണേറെയും,
തലസ്ഥാനനഗരിയോടടുത്ത മാർത്താണ്ഡം, കളിയിക്കാവിള തുടങ്ങിയ തമിഴ്നാട് അതിർത്തിപ്രദേശങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും,തമിഴ് അറിയാത്തതു കൊണ്ട് അവരുടെ ആശയവിനിമയം എനിക്കൊട്ടു മനസിലായതുമില്ല,

പിന്നെയും സമയം ഇഴഞ്ഞു നീങ്ങി,ജ്യൂസ് മായി നീങ്ങുന്ന പയ്യനെ ഓരോ പ്രാവശ്യവും പ്രതീക്ഷയോടെ ഞങ്ങളിൽ പലരും നോക്കുന്നുണ്ടായിരുന്നു,
അവസാനം അവൻ എത്തി,
നമ്മുടെ ജ്യൂസ്,അങ്ങനെ ജ്യൂസ് മായിട്ടു ഒരു അങ്കം കുറിച്ചോണ്ടിരിക്കുമ്പോൾ, ദേ വരുന്നു,

കിലുക്കാംപെട്ടി പോലുള്ള മദാമ്മ കൊച്ചു,ഏതാണ്ട് പത്തിരുപതു വയസിനു മേൽ പ്രായം തോന്നിക്കും,ഒരു പച്ച കുർത്തിയൊക്കെ ധരിച്ചു കാണാൻ നല്ല ചേലുണ്ട്,വിസ്മയത്തോടെ ഞാനാ പെൺകുട്ടിയെ നോക്കിയിരുന്നു,

അവളും സുഹൃത്തും ജ്യൂസും കയ്യിൽ പിടിച്ചു,ആ തിരക്കിൽ നിൽപ്പ് മാത്രമേ വഴിയുള്ളു,പെട്ടെന്ന്,ആ ജ്യൂസ് ഉടമയുടെ അടുത്തേക്ക് അവൾ ഓടി ചെല്ലുന്നതും,ആ കടയുടെ ഒരു ഭാഗത്തേക്ക് കൈ ഉയർത്തിപ്പിടിച്ചു എന്തൊക്കൊയോ പറയുന്നതും കണ്ടു,
അന്നേരമാണ് ആ ജോലി പരസ്യം ഞാനും ശ്രദ്ധിക്കുന്നത്
“wanted female സ്റ്റാഫ്,
between 25 -35,urgently required ”

ആ സംസാരം ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസിലായി,അവളാ ജോലിക്കു ആരേലും ആയോ,തനിക്കു പാർട്ട് ടൈം ആയി ഈവെനിംഗ് നില്ക്കാൻ താല്പര്യമുണ്ടെന്നും പറയുകയായിരുന്നു,

എന്റെ ഊഹം ശരിയാണെങ്കിൽ കേരളാ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥികൾ ആകണം അവരിരുവരും.പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി,അതാകണം ലക്‌ഷ്യം,

വിദേശ രാജ്യങ്ങളിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം അത്രമേൽ പ്രചാരത്തിലുണ്ടെന്നു ഞാനോർത്തു.

എന്നെ അതിശയിപ്പിച്ച കാര്യങ്ങളായിരുന്നു,

1 മാന്യമായ ഒരു ജോലി ചെയ്യാൻ വിദ്യാഭ്യാസം ഒരിക്കലും വിലങ്ങുതടിയല്ല.വൈറ്റ് കോളർ ബ്ലൂ കോളർ മാനസികാവസ്ഥ എടുത്തെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ആ പെൺകുട്ടി അഭിമാനത്തോടെ ജോലിയെ കുറിച്ച് തിരക്കുമ്പോൾ,വിരൽ ചൂണ്ടുന്നത് നമ്മുടെ പൊള്ളയായ അഭിമാനത്തിന് നേരെയായിരുന്നുവെന്നും തോന്നി.

അതിനൊരു മറുവശവും പറയാതെ വയ്യ,

നമ്മുടെ നാട്ടിൽ ഏതു പെൺകുട്ടിക്ക് കൂൾ ബാറിൽ എന്നല്ല എവിടെയായാലും രാത്രി ഭയം കൂടാതെ ജോലി ചെയ്യാനാകും,

പീഡനവും ശ്രമങ്ങളുമായിട്ടു വാർത്തകൾ നിറയുമ്പോഴും അപലപിക്കാനല്ലാണ്ട് എത്ര കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ നേടി കൊടുക്കാൻ നമ്മുടെ രാജ്യത്തിലെ നിയമത്തിനു കഴിഞ്ഞു,

വിദേശ രാഷ്ട്രങ്ങളിൽ ഒരു പക്ഷെ,അവർ ജനങ്ങൾക്ക് ഉറപ്പു വരുത്തുന്ന സുരക്ഷാ,മറ്റു ക്രമീകരണങ്ങൾ ആയിരിക്കാം ഞാനാ പെൺകുട്ടിയിൽ കണ്ട ആത്മവിശ്വാസം.

ഒരേ സമയം ആ പെൺകുട്ടിയെ ഓർത്തു അഭിമാനവും ഭീതിയും എന്റെ ഉള്ളിൽ നിറഞ്ഞു എന്നു വേണം കരുതാൻ,

വാൽക്കഷ്ണം:നാളെ, വളർന്നു വരുന്ന ഓരോ പെൺകുഞ്ഞിനും “ആത്മവിശ്വാസം” നമ്മുടെയീ സമൂഹത്തിനു ഉറപ്പു വരുത്താൻ കഴിഞ്ഞില്ലെങ്കിൽ കരോട്ടെയും ബ്ലാക്‌ബെല്റ്റുമൊക്കെ വെറുതെയെന്നു സാരം.
Dr.Anuja Joseph,
Assistant Professor

https://www.facebook.com/anujaja19/posts/2230985873688766?__xts__%5B0%5D=68.ARCcatDJ4Tq_vE3jlAfvZ75g1QxKvB7R5AHbi96Oa5vhZcPa-NXO3Lj-Utlh8RBTVxg6s55FQknVUlqjNF-TrZzvzZlqHN3im2tlXgLEdCicSVeYQCvOPPCDgTWZNn4FjZAp9wwipD5YMslV2vi3ElZOoR3pZSTotqHyP-1MDF97ffa-4ffmEsHE9x29As8L0p76Xr265rTnmB2vs3WpXBx6GAVD0Rv0ynE6ca-SxqlV1SKiILKqnOFVne4tGbM7H4tCiQLL2bRw9hySkheVAufLnBYfTPB1UfsmJRp0BqM3f2FAMQHvO64aAQBBAfIvRKd7pmqeLxc4SG1Uf4rpDufFFg&__tn__=-R

shortlink

Post Your Comments


Back to top button