
കൊച്ചി: നിപ ബാധയില്‍ ആശങ്ക വേണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള. മറ്റു ജില്ലകളേതു പോലെ തന്നെ എറണാകുളത്തും സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിപ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സ്‌കൂള്‍ വിദ്യഭ്യാസ ചരിത്രത്തിലെ വലിയ മാറ്റങ്ങളുമായാണ് ഈ വര്‍ഷം അധ്യയനം തുടങ്ങുന്നത്. ജൂണ്‍ 3ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പെരുന്നാളിനോടനുബന്ധിച്ച് പിന്നീടത് ജൂണ്‍ 6 ലേക്ക് മാറ്റുകയായിരുന്നു. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒരു ദിവസം അധ്യയനം തുടങ്ങുമ്പോള്‍ ഡയറക്ട്രേറ്റും ഒന്നാവുകയാണ്. പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസ ഏകീകരണത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സമരവും ആരംഭിക്കുന്നുണ്ട്.
Post Your Comments