News

അസാധാരണ ഗസറ്റുകൾ ഓൺലൈനിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള സർക്കാരിന്റെ അസാധാരണ ഗസറ്റുകളുടെ ഓൺലൈൻ പ്രസിദ്ധീകരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അച്ചടി വകുപ്പ് ഡയറക്ടറും ഗവൺമെന്റ് പ്രസ്സുകളുടെ സൂപ്രണ്ടും നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ (എൻ.ഐ.സി.) സ്റ്റേറ്റ് ഇൻഫർമാറ്റിക്‌സ് ഓഫീസറും, മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഐ റ്റി ആക്റ്റ് 2000-ലെ വ്യവസ്ഥകൾ പ്രകാരം ഡിജിറ്റൽ സിഗ്നേച്ചറോടുകൂടിയാണ് ഓൺലൈനിൽ അസാധാരണ ഗസറ്റ് പ്രസിദ്ധീകരിക്കുന്നത്. ഓൺലൈനിൽ ലഭ്യമാകുന്ന ഗസറ്റുകൾ ആധികാരികമായി കണക്കാക്കും.”http://printing.kerala.gov.in”, http://compose.kerala.gov.in” എന്നിവയിലൂടെ സർക്കാർ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും അസാധാരണ ഗസറ്റ് ലഭിക്കും.
അച്ചടി വകുപ്പിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി എൻ.ഐ.സിയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന COMPOSE പ്രോജക്റ്റിൽ ആറ് മോഡ്യൂളുകളാണുള്ളത്. ഇതിൽ ആദ്യ ഘട്ടത്തിൽ പ്രവർത്തനക്ഷമമാകുന്നത് ഇ-ഗസറ്റ് മോഡ്യൂളാണ്. തുടർന്ന് പൊതുജന സേവനങ്ങളായ പേര് മാറ്റം, മതം മാറ്റം മുതലായ വിവിധ സേവനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button