Latest NewsIndia

റോബര്‍ട്ട് വദ്രയ്‌ക്കെതിരെ നിര്‍ണായക മൊഴി നല്‍കി വ്യവസായി

അനധികൃത ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് വദ്രയ്ക്കെതിരേ നിലവിലുള്ളത്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി വ്യവസായി. വദ്രയുമായി അടുപ്പമുള്ള ദുബായിലെ വ്യവസായിയും മലയാളിയുമായ സി.സി തമ്പിയുടേതാണ് വെളിപ്പെടുത്തല്‍. വദ്രയെ തനിക്ക് പരിചയപ്പെടുത്തി തന്നത് സോണിയാ ഗാന്ധിയുടെ പിഎ പി.പി മാധവനാണെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ അദ്ദേഹം മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അനധികൃത ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് വദ്രയ്ക്കെതിരേ നിലവിലുള്ളത്. ലണ്ടനിലെ ബ്രിയാന്‍സ്റ്റണ്‍ സ്‌ക്വയറിലെ പതിനേഴ് കോടി രൂപ വില വരുന്ന വസ്തുവകകള്‍ വാങ്ങാനായി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലുമാണ്് വാദ്രയ്ക്കെതിരെ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 13 തവണ ചോദ്യംചെയ്തിരുന്നു. തമ്പിയുടെ ഉടമസ്ഥതയിലുള്ള ദുബായ് ആസ്ഥാനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എഫ്സെഡ്ഇ എന്ന കമ്പനി മുഖേനയാണ് സ്വത്ത് വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഒരു വിമാനയാത്രയ്ക്കിടയിലാണ് സി.സി തമ്പിയെ പരിചയപ്പെട്ടതെന്നാണ് റോബര്‍ട്ട് വദ്രയുടെ മൊഴി.സോണിയാ ഗാന്ധിയുടെ പ്രവൈറ്റ് സെക്രട്ടറി മുഖേനയാണ് താന്‍ വദ്രയെ പരിചയപ്പെട്ടതെന്ന തമ്പിയുമയി ഇതിന് വൈരുധ്യമുണ്ട്. അതേസമയം ദുബായിലെ ഫ്ളാറ്റില്‍ വദ്ര തങ്ങിയതായും തമ്പി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതും വദ്ര നിഷേധിച്ചു.

വദ്ര തെറ്റായ മൊഴി നല്‍കി അന്വേഷണത്തെ വഴിതെറ്റിക്കുകയാണെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്നും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button