തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ഒന്നാം പ്രതി. കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് സിബിഐയുടെ എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഒമ്പത് പേരാണ് സിബിഐയുടെ പ്രതി പട്ടികയിലുള്ളത്. രാധാകൃഷ്ണനാണ് സ്വര്‍ണ കടത്തിന് സഹായം ചെയ്ത് നല്‍കിയിരുന്നത്.
സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ സുനില്‍ കുമാര്‍, സെറീന ഷാജി, സ്വര്‍ണ കടത്തിലെ പ്രധാന കണ്ണികളായ വിഷ്ണു സോമസുന്ദരം, ബിജുമോഹന്‍, പ്രകാശ് തമ്പി, ബിജു മോഹന്റെ ഭാര്യ വിനീത, സ്വര്‍ണം വാങ്ങിയിരുന്ന പിപിഎം ചെയിന്‍സ് എന്ന ജ്വല്ലറിയുടെ മാനേജര്‍മാരായ പി കെ റാഷിദ്, അബ്ദുള്‍ ഹക്കീം എന്നിവരാണ് മറ്റ് പ്രതികള്‍. 25 കിലോ സ്വര്‍ണമാണ് സുനിലും റെജീനയും കടത്താന്‍ ശ്രമിച്ചത്. ഒളിവിലായിരുന്ന
ബിജുമോഹന്‍ നേരത്തെ കീഴടങ്ങിയിരുന്നു. എന്നാല്‍ വിഷ്ണു, അബ്ദുള്‍ ഹക്കീം എന്നിവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ദുബായില്‍ നിന്നും സ്വര്‍ണം നല്‍കിയിരുന്ന ജിത്തു, സ്വര്‍ണം വാങ്ങിയിരുന്ന മുഹമ്മദ് എന്നിവരെ പ്രതിചേര്‍ത്തിട്ടില്ല. കസ്റ്റംസ് പരിശോധന കൂടാതെ പ്രതികളെ സ്വര്‍ണം കടത്താന്‍ രാധാകൃഷ്ണന്‍ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണവുമായി എത്തുന്ന പ്രതികളെ വിമാനത്താവളത്തില്‍എക്‌സേ -റേ പരിശോധന നടത്തിയിരുന്നത് രാധാകൃഷ്ണനാണെന്ന് സിസിടിവിയില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും എഫ്‌ഐആറില്‍ സിബിഐ പറയുന്നു.
Post Your Comments