പത്തനംതിട്ട : ആറ്റിങ്ങല്‍ എം.പിയായി അടൂര്‍ പ്രകാശ് കളംവിട്ടതോടെ കോന്നി ഉപതിരഞ്ഞെടുപ്പിന് വാശിയേറിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായ കോന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് പരോക്ഷസൂചന നല്‍കിയിരിക്കുകയാണ് അടൂര്‍ പ്രകാശ് എംപി. ഗ്രൂപ്പ് പരിഗണനയ്ക്കും സാമുദായിക പരിഗണനയ്ക്കും അപ്പുറം വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ ആണ് പരിഗണിക്കേണ്ടത്.
ഇക്കാര്യങ്ങള്‍ കണക്കിലെടുത്താകും പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക എന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി. ആദ്യകാലം മുതല്‍ അടൂര്‍പ്രകാശിനോടൊപ്പം നില്‍ക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ റോബിന്‍ പീറ്ററിന്റെ പേരിനാകും ആദ്യപരിഗണന. ജില്ലാപഞ്ചായത്ത് അംഗം എലിസബത്ത് അബുവും പരിഗണിക്കപ്പെട്ടേക്കാം.
കോന്നിയില്‍ നിരവധി വികസന, ജനക്ഷേമ പദ്ധതികള്‍ ഒരുക്കിയ അടൂര്‍ പ്രകാശ് പ്രചാരണരംഗത്ത് സജീവമായുണ്ടാല്‍ സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫിന് പണിപ്പെടേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. ഇടതുമുന്നണിയില്‍ നിന്ന് കോന്നി സീറ്റ് പിടിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്ത അടൂര്‍ പ്രകാശിന്റെ നിലപാടാകും സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മുഖ്യം. അതിനാല്‍ പാര്‍ട്ടിയില്‍ പ്രഥമപരിഗണനയും അദ്ദേഹത്തിന്റെ അഭിപ്രായത്തിനാകും.
Post Your Comments