KeralaLatest News

ബാലഭാസ്കറിന്റെ ബാങ്ക് ഇടപാടുകൾ പരിശോധിക്കും

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഏറുകയാണ്. ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ സംഘം പരിശോധിക്കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നീക്കം. വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെ മൊഴിയെടുക്കും. സ്വര്‍ണക്കടത്തുകേസില്‍ പ്രകാശൻ തമ്പിയുള്‍പ്പെടെയുള്ളവര്‍ പ്രതികളായ സാഹചര്യത്തില്‍ ഡിആര്‍ഐ സംഘം പിതാവിന്റെ മൊഴിയെടുക്കുന്നത്. ഉണ്ണിയുടെ മൊഴി ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയിരുന്നു.

ബാലുവിന്റെ സുഹൃത്തുക്കളായ പ്രകാശൻ തമ്പി അടക്കമുള്ളവരെ സംശയമുണ്ടെന്നും കൊലപാതകമാണോയെന്നു പരിശോധിക്കണമെന്നുമായിരുന്നു പിതാവ് ഉണ്ണി മുമ്പ് പോലീസിൽ പരാതിപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button