ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ താക്കീത് നല്കി ബിജെപി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, കേന്ദ്രമന്ത്രിയും എല്‍.ജെ.പി. നേതാവുമായ രാംവിലാസ് പാസ്വാന് എന്നിവരെ രിഹസിച്ച് ട്വീറ്റു ചെയ്തതിനാണ് താക്കീത്.
തിങ്കളാഴ്ച ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതിന് റാം മാഞ്ചി പട്നയില്‍ ഇഫ്താര്‍ വിരുന്ന നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളും പങ്കെടുത്ത ഇഫാതാര്‍ വിരുന്നിന്റെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു ഗിരിരാജ് സിംഗിന്റെ പരിഹാസ ട്വീറ്റ്. നവരാത്രി പോലെ സ്വന്തം മതത്തിലുള്ള ആഘോഷങ്ങളും ആചാരങ്ങളും ഉയര്‍ത്തിക്കാട്ടാതെ മറ്റു മതങ്ങളുടെ ആഘോഷങ്ങള്‍ക്കായി ണിനിരക്കുന്നതെന്തിനാണെന്നായിരുന്നു ട്വീറ്റിലെ ചോദ്യം. ഈ ഫോട്ടോകള്‍ നവരാത്രി ആഘോഷങ്ങളില്‍നിന്ന് ഉണ്ടായതാണെങ്കില്‍ എത്രയോ മനോഹരമായിരുന്നെന്നും ഗിരിരാജ് സിങ് ചോദിച്ചു.
ട്വീറ്റ് പുറത്തു വന്നതോടെ മുതിര്‍ന്ന നേതാക്കളടക്കം രാജ്യത്തിന്റെ നാനഭാഗങ്ങളില്‍ നിന്നും സിംഗിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാനാണ് ട്വീറ്റെന്നും സിംഗിന്റെ മാനസിക നില തകരാറിലായെന്നും മറ്റുമാണ് നേതാക്കള്‍ ട്വീറ്റിനു പിന്നാലെ പ്രതികരിച്ചത്. ‘എല്ലാവര്‍ക്കുമൊപ്പം’ എന്ന പ്രസ്താവന ഉയര്‍ത്തിയാണ് എല്‍.ജെ.പി. രൂപവത്കരിച്ചതെന്ന് ചെയര്മാന് ചിരാഗ് പാസ്വാന് ചൂണ്ടിക്കാട്ടി.
ഇതോടെയാണ് സിംഗിനെ താക്കിത് ചെയ്ത് അമിത് ഷാ രംഗത്തെത്തിയത്. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് അമിത് ഷാ താക്കീത് നല്കി. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്നു ജയിച്ച ഗിരിരാജ് സിംഗ് മുമ്പ് നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Post Your Comments