Latest NewsFootball

അണ്ടര്‍ 20 ലോകകപ്പില്‍ സെനഗല്‍ ക്വാര്‍ട്ടറിലേക്ക്

ഡിനിയ: അണ്ടര്‍-20 ലോകകപ്പ് ഫുട്‌ബോളില്‍ വിജയം കൊയ്ത് സെനഗല്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സെനഗലിന്റെ വിജയം കീഴടക്കിയത്. ആഫ്രിക്കന്‍ ശക്തികള്‍ തമ്മില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് നൈജീരിയയെ സെനഗല്‍ കീഴടക്കിയത്. വിജയത്തോടെ സെനഗല്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് സെനഗലിനെ വിജയത്തിന്റെ പാതയിലേക്ക് തെളിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ അമാഡൗ സാഗ്‌നെ(36), ഇബ്രാഹിമ നിയാനെ(45) എന്നിവരാണ് സെനഗലിന്റെ ഗോളുകള്‍ നേടിയത്. അമ്പതാം മിനിറ്റില്‍ സക്‌സസ് മകന്‍ജുവോല നൈജീരിയയുടെ ആശ്വാസഗോള്‍ നേടി. എന്നാല്‍ ലീഡെടുക്കാനുള്ള നൈജീരിയയുടെ ശ്രമങ്ങള്‍ സെനഗലിന്റെ പ്രതിരോധത്തില്‍ തട്ടി വീണു. ദക്ഷിണകൊറിയ-ജപ്പാന്‍ മത്സരത്തിലെ വിജയിയാകും ക്വാര്‍ട്ടറില്‍ സെനഗലിന്റെ എതിരാളി.

shortlink

Post Your Comments


Back to top button