Latest NewsSaudi ArabiaGulf

വൈദ്യുതി തടസ്സം കാരണം പ്രയാസം നേരിട്ട ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും

സൗദിയില്‍ വൈദ്യുതി തടസ്സം കാരണം പ്രയാസം നേരിട്ട ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിസിറ്റി കമ്പനി നഷ്ടപരിഹാരം നല്‍കും. മോശം കാലാവസ്ഥ കാരണം കഴിഞ്ഞ ദിവസം സൗദിയുടെ തെക്കന്‍ മേഖലകളില്‍ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. പ്രശ്നങ്ങള്‍ ആവര്‍ത്തികാതിരിക്കാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ഇന്നലെത്തോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രയാസം നേരിട്ട ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ ഇലക്ട്രിസിറ്റി കമ്പനി തീരുമാനിച്ചത്.

ശനിയാഴ്ച മൂന്ന് മണിയോടെയാണ് സൗദിയുടെ തെക്കന്‍ മേഖലകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് ഇതിന് കാരണമായത്. റമദാനും ഉഷ്ണവുമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട പ്രയാസത്തില്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി ഖേദം പ്രകടിപ്പിക്കുകയും,വൈദ്യുതി തടസ്സം നേരിട്ട അസീര്‍, ജിസാന്‍, നജ്റാന്‍, അല്‍ബഹ തുടങ്ങിയ തെക്കന്‍ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് ജൂണ്‍ മാസത്തെ വൈദ്യുതി ബില്ലില്‍ 25 ശതമാനം പ്രത്യേക ഇളവ് നല്‍കുവാനാണ് സൗദി ഇല്ക്ട്രിസിറ്റി കമ്പനിയുടെ തീരുമാനം. തകരാറുകള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും, ഇതിനായി വിദഗ്ധരടങ്ങുന്ന ഒരു സംഘത്തെ നിയോഗിച്ചതായും ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.

shortlink

Post Your Comments


Back to top button